---
title: "സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവ്"
english_title: "Project Fellow Vacancy in Sanskrit University"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/68337/Project Fellow Vacancy in Sanskrit University"
published_at: "2022-09-14T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321fb6b83d3a_OBIT_CARD_JPG.JPG"
keywords: []
---

# സംസ്‌കൃത സര്‍വ്വകലാശാലയില്‍ പ്രോജക്ട് ഫെല്ലോ ഒഴിവ്

> **Lead Summary:** **പേരാമ്പ്ര:** സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസില്‍ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 2.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

## Article Content

**പേരാമ്പ്ര:** സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസില്‍ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 2.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

സംസ്‌കൃതം വേദാന്തം വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റ് യോഗ്യതയും നേടി, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളള, പുരാതനലിപികളില്‍ പരിജ്ഞാനമുളളവര്‍ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

താല്‍പര്യമുളളവര്‍ വിശദമായ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in , 9495208276.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/68337/Project Fellow Vacancy in Sanskrit University)